CNA
കൊച്ചി:
ജിതേഷ് ജിത്തു രചനയും ആലാപനവും സംഗീതവും നിര്‍വ്വഹിച്ച് ആദര്‍ശ് വേണുഗോപാലന്‍ സംവിധാനം ചെയ്യുന്ന മഹാബലിയുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന സംഗീത ആവിഷ്ക്കാരമാണ് 'സത്യത്തില്‍ ആരാണ് മഹാബലി'.
എന്നും എപ്പോഴും ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണ് മാവേലി എന്ന് കേരളീയര്‍ വിളിക്കുന്ന മഹാബലി.
ഓണവും, പ്രജകളെ കാണാനായി ചിങ്ങത്തിലെ മഹാബലിയുടെ എഴുന്നള്ളത്തും എല്ലാം കേരളീയര്‍ മാത്രമാണ് കഥകളിലൂടെ കൈമാറി വരുന്നത്.
സത്യത്തില്‍ ആരാണ് മഹാബലി?
സ്വര്‍ണ്ണക്കടക്കാരുടെയും തുണിക്കച്ചവടക്കാരുടെയും കടകളുടെ മുമ്പില്‍ മോഡലായി നില്ക്കുന്ന, തടിച്ച, കുടവയറനായ ഒരു കോമാളിയോ?
അഭിമന്യ, സൂര്യ, ജിതേഷ് ജിത്തു, അനന്തലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനവ് സുബ്രഹ്മണ്യന്
നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- രജിന് കെ ആര്, പ്രോഗ്രാമിങ് & ശബ്ദമിശ്രണം- രാഗേഷ് സ്വാമിനാഥന്, പി ആര് ഒ- എ എസ് ദിനേശ്.
ഔറ ഫുട്ടേജ് യൂട്യൂബ് ചാനലിലൂടെ മഹാബലി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
Online PR - CinemaNewsAgency.Com