CNA
കൊച്ചി:
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍സ സന്ധീപ് സേനന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം മെയ് ഇരുപതിന് പ്രദര്‍ശനത്തിനെത്തുന്നു.
'ഓപ്പറേഷന് ജാവ' എന്ന ചിത്രത്തിന്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്.
പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. സാധാരണക്കാരായ ഇവരുടെ പ്രശ്നങ്ങളാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്.
ഈ സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്ക് പൊലീസ്സിന്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇവര്‍ക്കിടയിലെ അയിഷാ ഉമ്മയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥാവികസനം.
ഇവര്‍ക്കൊപ്പം കുഞ്ഞുമോനിനിലൂടെയും സത്താറിലൂടെയും ബ്രിട്ടോസ്സിലൂടെയുമൊക്കെയാണ് ഈ ചിത്രം കടന്നു പോകുന്നത്.
താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവിവര്‍മ്മയാണ്.
ബിനു പപ്പു, സുധിക്കോപ്പ, ലുക്മാന്, ഗോകുലന്, സുജിത് ശങ്കര്‍, ഐ.ടി. ജോസ്, വിന്‍സി അഭിലാഷ്, ദേവി രാജേന്ദ്രന്, ധന്യ അനന്യ റിയാ സൈനു, സ്മിനു സി ജോ, സജീദ് പട്ടാളം, അബു വലിയ കുളം എന്നിവരും പ്രധാന താരങ്ങളാണ്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു. ശരണ്‍ വേലായുധന് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സാബു വിതുര, മേക്കപ്പ്- മനു, കോസ്റ്റ്യൂം ഡിസൈന്‍- മഞ്ജു ഷാ രാധാകൃഷ്ണന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബിനു പപ്പു, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, കോ പ്രൊഡ്യൂസര്‍- ഹരീന്ദ്രന്‍, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍- മന്നു ആലുക്കല്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു. പി.കെ, ഡിസൈന്‍- യെല്ലോടൂത്സ്.
ഉര്‍വ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.
Online PR - CinemaNewsAgency.Com