CNA
കൊച്ചി:
'ഓപ്പറേഷന് ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൗദി വെള്ളക്ക' എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററെത്തി.
വന്‍ വിജയം നേടിയ 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കു വോ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
റിലീസ് ചെയ്ത സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ 'പരസ്യം പതിക്കരുത്'... 'ഇവിടെ മൂത്രമൊഴിക്കരുത്' 'ഇല്ല ഒരാക്കലും ഇല്ല' എന്നൊക്കെ എഴുതിയ ഇടത്തുതന്നെ നല്ല അനുസരണയും വൃത്തിയും വിവരവുമുള്ള മൂന്ന് മാന്യന്മാര് മൂത്രമൊഴിക്കുന്ന ചിത്രമണ് ഉള്ളത്ത് കൂടെ ഒരു പട്ടിയും അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ഫീയറ്റ് കറിന്റെ ടയറില്‍ മൂത്രമൊഴിക്കന്നതു കാണാം.
എന്തായാലും ഈ പോസ്റ്ററിലൂടെ വ്യക്തമാകുന്നത് 'സൗദി വെള്ളക്ക' വെറും ഒരു ചിത്രമായിരിക്കില്ല... ചിലതൊക്കെ ചിന്തിപ്പിക്കാനും... ചിരിപ്പിക്കാനും... പിന്നെ തിരുത്താനുമുള്ള ചിത്രമായിരിക്കും എന്നാണ്... കാത്തിരുന്ന് കാണാം.
കഥ, തിരക്കഥ, സംവിധാനം- തരുണ്‍ മൂര്‍ത്തി. ക്യാമറ- ശരണ്‍ വേലായുധന്, എഡിറ്റര്‍- നിഷാദ് യൂസഫ്, സഹനിര്‍മ്മാണം- ഹരീന്ദ്രന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സംഗീത് സേനന്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ (സൗണ്ടം ഫാക്ടര്‍), സംഗീതം- പാലീ ഫ്രാന്‍സിസ്, ഗാനരചന അന്‍വര്‍ അലി, കലാസംവിധാനം- സാബു മോഹന്‍, മേക്കപ്പ്- മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വാളയംകുളം, കോസ്റ്റ്യം- മഞ്ജുഷ രാധാകൃഷ്ണന്, ചീഫ് അസോസിയേറ്റ്- ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്- ധനുഷ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി.കെ, സ്റ്റില്‍സ്- ഹരി തിരുമല, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- മനു ആലുക്കല്‍, ഡിസൈന്‍- യെല്ലോടൂത്സ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com