CNA
കൊച്ചി:
പ്രവീണ്‍ വിശ്വനാഥ് ആതിരാ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണയത്തിന്റെ വീണ്ടെടുപ്പിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് 'സയാലി'.
വാലെന്റയിന്‍സ് ഡേയ്ക്ക് മുന്നോടിയായി റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഓപ്പറേഷന് ജാവ, നെയ്മര്‍, ഉടന്‍ റിലീസാകുന്ന 'ഗോളം' എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പിന്നണി ഗായകനുമായ ഉദയ് രാമചന്ദ്രന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ കൈവിട്ടെന്ന് കരുതിയ പ്രണയം തിരിച്ചുപിടിക്കുന്നതായി ദൃശ്യവല്‍ക്കരിക്കുന്നു.
'പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടര്‍ന്നുള്ള നോവുകളും ഇഷ്ടങ്ങളും അടുക്കിവെച്ച അതിമനോഹരമായ പാട്ടില്‍ അവരുടെ നനുത്ത ഓര്‍മ്മകളും കടന്നുവരുന്നുണ്ട്. വെളുത്ത നിറമുള്ള, നേര്‍ത്ത സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് 'സയാലി'. അത്രതന്നെ മനോഹരമായ പ്രണയദൃശ്യാവിഷ്കാരമാണ് ഈ ഹ്രസ്വചിത്രത്തിലെന്ന്.'
സംവിധായകന് ഉദയ് രാമചന്ദ്രന് പറഞ്ഞു. പ്രേം വടക്കന്‍ ഡയറീസ്, വരികളെഴുതി സംഗീതം നല്കി നിത്യ ബാലഗോപാലിനൊപ്പം പാടിയിരിക്കുന്നു.
യു ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'സയാലി'യുടെ ഛായാഗ്രഹണം ജനീഷ് ജയനന്ദന് നിര്‍വ്വഹിക്കുന്നു.
ചിത്ര സംയോജനം- പ്രബീന്‍ പി പ്രസാദ്, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്, പശ്ചാത്തല സംഗീതം- എബി സാല്‍വിന്‍ തോമസ്.
'സയാലി'യുടെ ദൃശ്യഭംഗി ഉദയ് രാമചന്ദ്രന് ഒഫീഷ്യല്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ കാണാം.
Online PR - CinemaNewsAgency.Com