CNA
കൊച്ചി:
ശിവദ, ചന്ദു നാഥ്, അപര്‍ണ്ണ ദാസ്, അനു മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാര്‍ കെ സംവിധാനം ചെയ്യുന്ന 'സീക്രട്ട് ഹോം' എന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നു.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനില്‍ കുര്യന് എഴുതുന്നു.
അജയ് ഡേവിസ് കാച്ചപ്പിള്ളി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
സംഗീതം, പശ്ചാത്തല സംഗീതം- ശങ്കര്‍ ശര്‍മ്മ, എഡിറ്റര്‍- രാജേഷ് രജീന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലീം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് ഗോപാല്‍, മേക്കപ്പ്- മനു മോഹന്‍, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, ടൈറ്റില്‍ ഡിസൈന്‍- ഏസ്തെറ്റിക് കുഞ്ഞമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് വി മേനോന്, ക്രിയേറ്റീവ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്ട്രോളര്- അഗ്നിവേഷ്, ശരത്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്.
SECRET HOME - EVERY HOME HAS SECRETS (ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്) എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന 'സീക്രട്ട് ഹോം' മാര്‍ച്ച് ഒന്നിന് കോട്ടയത്ത് ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com