CNA
കൊച്ചി:
ശിവദ, ചന്തു നാഥ്, അപര്‍ണ്ണ ദാസ്, അനു മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭയകുമാര്‍ കെ സംവിധാനം ചെയ്യുന്ന 'സീക്രട്ട് ഹോം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അനില്‍ കുര്യന് എഴുതുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍- രാജേഷ് രാജേന്ദ്രന്, പശ്ചാത്തല സംഗീതം- ശങ്കര്‍ ശര്‍മ്മ, ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലീം, കോ പ്രൊഡക്ഷന്‍- വിജീഷ് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് ഗോപാല്‍, മേക്കപ്പ്- മനു മോഹന്‍, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, കല- നിഖില്‍ ചാക്കോ കിഴക്കേതടത്തില്, സ്റ്റില്‍സ്- ഫിറോഷ് കെ ജയേഷ്, ടൈറ്റില്‍ ഡിസൈന്‍- ഏസ്തെറ്റിക് കുഞ്ഞമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് വി മേനോന്, സുഹാസ് രാജേഷ്, ക്രിയേറ്റീവ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്ട്രോളര്- അഗ്നിവേഷ്, ശരത്, വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോ, ഡിഐ- റാങ്ക് റായ്സ്, സൗണ്ട്ചാള്സ്, ആക്ഷന്‍- സുധേഷ് കുമാര്‍ എസ്, പരസ്യകല- ആന്റണി സ്റ്റീഫന്‍.
'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനോടു കൂടി അവതരിപ്പിക്കുന്ന 'സീക്രട്ട് ഹോം' ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com