എ എസ് ദിനേശ്-
കൊച്ചി:
കോണ്‍കോര്‍ഡ് മൂവീസിന് വേണ്ടി രജീഷ് ചന്ദ്രന്റെ കഥക്ക് എല്‍ദോസ് യോഹന്നാന് തിരക്കഥ എഴുതി വി. അനിയന് ഉണ്ണി സംവിധാനം ചെയ്യുന്ന
'സീതാരാമന്' എന്ന സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചിംങും എറണാകുളം ഡോണ്‍ ബോസ്കോ പ്രിവ്യൂ തീയറ്ററില്‍ വച്ച് നടന്നു.
ചടങ്ങില്‍ നിര്‍മ്മാതാവ് ഫൈസല്‍ അച്ചാപ്പു, നടനും സംവിധായകനുമായ അനൂപ് പന്തളം 'ഗുലുമാല്' ഫെയിം, ജിന്റോ കലാഭവന്‍, നസീര്‍ മിന്നലെ, ഫാക്ട് ഹുസൈന് കോയ, അന്‍സാരി സെന്‍ഷായി, കരാട്ടെ ഫെഡറേഷന് ഓഫ് ഇന്ത്യ ചീഫ് ഇന്‍സ്ട്രക്ടര്‍, ഗോപാല്‍ ഡിയോ പെരുമ്പാവൂര്‍, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഹാരിസ് വെണ്ണല, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അപ്പച്ചന് ചമ്പക്കുളം പൊതുപ്രവര്ത്തകന്, സന്ധ്യ തൊടുപുഴ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
നിരവധി സിനിമകളില്‍ സംവിധാന സഹായിയായും അനവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും സംവിധാനം ചെയ്ത വി. അനിയന് ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് 'സീതാരാമന്'.
സിദ്ധിഖ് ലാല്‍ സിനിമയായ 'ഹിറ്റ്ലറില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ച നാസര്‍ ഹസ്സന് ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കള്‍ക്കൊപ്പം പുതുമുഖ നടിനടന്മാരും അണിനിരക്കുന്നു. മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി ആര് ഒ- എ. എസ്. ദിനേശ്.
Online PR - CinemaNewsAgency.Com