CNA
കൊച്ചി:
കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകരിലേക്ക് ആധുനിക സാങ്കേതിക മികവോടെ സിനിമകളും മറ്റും എത്തിക്കാന്‍ പുതിയൊരു ഒടിടി ഫ്ലാറ്റ് ഫോം ഒരുങ്ങുന്നു.
'സെല്‍ഫി ക്ലബ്' ഒടിടി ഫ്ലാറ്റ് ഫോമിന്റെ പ്രമോഷന് ഷൂട്ട് ഇടപ്പള്ളിയിലുള്ള ത്രീ ഡോട്സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രീകരണം പൂര്‍ത്തിയായി.
'സെല്‍ഫി ക്ലബ്' ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ബ്രാന്‍ഡ് അംബാസിഡര്നടന് അനൂപ് മേനോന് ആണ്.
അശോക് ബാബയാണ് ഈ പ്രമോഷന് ഷൂട്ടിന്റെ സംവിധായകന്. പ്രൊഡ്യൂസര്‍- ലയ ദീലിപ് കെ പി, കല്പന കെ പി.
ത്രീ ഡോട്സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രീകരിച്ച പ്രമോ ഷൂട്ടില്‍ അനൂപ് മേനോനോടെപ്പം പാഷാണം ഷാജി, പാഷാണം ഷാജിയുടെ ഭാര്യ രശ്മി, വിനോദ് കോവൂര്‍, സരിത ഭാസ്ക്കര്‍, ആദിത്യ സോണി, വിപിന്‍ ബെന്നി, അതിഥി, അഞ്ജലി, മാധവ് ശങ്കര്‍, നവമി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഛായാഗ്രഹണം- പ്രമോദ് കെ പിള്ള, എഡിറ്റിംഗ്- അഖില്‍ ഏലിയാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, കോസ്റ്റ്യൂമര്‍- നിസാര്‍ റഹ്മത്ത്,
ചമയം- റഹീ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനുറാം, അസോസിയേറ്റ് ഡയറക്ടേഴ്സ്- പൂര്‍ണിമ, നേഹ ഖയാല്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, വിഎഫ്എക്സ്- ശബരി സുബ്രഹ്മണ്യന്.
Online PR - CinemaNewsAgency.Com