CNA
പാലക്കാട്:
പ്രശസ്ത സംവിധായകനായ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ പതിനെട്ട് തിങ്കളാഴ്ച്ച പാലക്കാട് കൊല്ലങ്കോട് ആനമാരി, കോട്ടയമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.
അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ കെ. ബാബു എം.എല്‍.എ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
തുടര്‍ന്ന് ഒ.പി. ഉണ്ണികൃഷ്ണന്, സന്തോഷ് വള്ളക്കാലില്‍, എം.സിന്ധുരാജ്, കൃഷ്ണചന്ദ്രന്, വനിത കൃഷ്ണചന്ദ്രന്, എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
കെ. മധു സ്വിച്ചോണ്‍ കര്‍മ്മവും പി.എസ്. പ്രേമാനന്ദന്, ജയ ഗോപാല്‍, എന്നിവര്‍ ഫസ്റ്റ് ക്ലാപ്പും നല്കി.
ഷറഫുദ്ദീന് അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണന് എന്നിവര്‍ പങ്കെടുത്ത രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍.
സപ്ത തരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒ.പി. ഉണ്ണികൃഷ്ണന്, സന്തോഷ് വള്ളക്കാലില്‍, പി.എസ്. പ്രേമാനന്ദന്, ജയ ഗോപാല്‍, കെ.മധു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'പഞ്ചവര്‍ണ്ണ തത്ത', 'ആനക്കള്ളന്‍', എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്ത തരംഗ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റേയും, ബന്ധങ്ങളുടേയും കഥ തികച്ചും രസകരവും ഹൃദ്യവുമായ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷറഫുദ്ദീനും ഇന്ദ്രന്‍സും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അനഘ നാരായണന് ('തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം) നായികയാകുന്നു.
അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, ഗോവിന്ദ് പൈ, കൃഷ്ണചന്ദ്രന്, വനിത കൃഷ്ണചന്ദ്രന്, പ്രവീണ, നിഷാ സാരംഗ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാഫിയും സിന്ധുരാജും നിരവധി ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയില്‍ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ്. ഇരുവരും ആദ്യമായ് ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. മനോജ് പിള്ള ഛായാഗ്രഹണവും വി. സാജന് എ ഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അര്‍ക്കന്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈന്‍- സമീറാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- റിയാസ് ബഷീര്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- രാജീവ് ഷെട്ടി, റോഷന് അറക്കല്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ്- ശരത്, അന്ന. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന്‍പൊടുത്താസ്.
കൊല്ലങ്കോട്, നെന്മാറാ, കൊടു വായൂര് എന്നീ ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം സപ്തത തരംഗ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരിതിരുമല.
Online PR - CinemaNewsAgency.Com