സി എന്‍ എ-
ചെന്നൈ:
നടി ശാലിനി അജിത് അഭിനയരംഗത്തേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ട്.
ഇരുപത്തൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ശാലിനി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കല്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്വന്' എന്ന കൃതിയെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്വന്' എന്ന ചിത്രത്തിലൂടെയായിരിക്കും ശാലിനിയുടെ തിരിച്ചുവരവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
മണിരത്നത്തിന്റെയും നടന് മാധവന്റെയും പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ശാലിനിയുതെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവ്.
മണിരത്നത്തിന്റെ 'അലൈപായുതേ', കമലിന്റെ 'പിരിയാത വരം വേണ്ടും' എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.
2000ല്‍ നടന് അജിത്തുമായുള്ള വിവാഹശേഷം അഭിനയരംഗത്ത് നിന്നും പൂര്‍ണ്ണമായും മാറി നില്‍ക്കുകയായിരുന്നു ശാലിനി.
വിക്രം, കാര്‍ത്തി, ശരത്കുമാര്, ലാല്‍, ജയറാം, ജയം രവി, പ്രകാശ് രാജ്, റഹ്മാന്, കിഷോര്‍, വിക്രം പ്രഭു, റിയാസ് ഖാന്, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര തന്നെ 'പൊന്നിയിന്‍ സെല്‍വത്തില്‍ വേഷമിടുന്നുണ്ട്.