സി എന്‍ എ-
കൊച്ചി:
ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമടക്കം ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്ന ചിത്രമാണ് ഷെറിഫ് ഈസ സംവിധാനം ചെയ്യുന്ന 'ആണ്ടാള്‍'.
2018ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച 'കാന്തന് ദ ലവര് ഓഫ് കളറിനു ശേഷം ഷെറിഫ് ഈസ ഒരുക്കുന്ന ചിത്രമാണിത്. ഇര്‍ഷാദ് അലി, അഭിജ, ധന്യ അനന്യ, സാദിഖ് എന്നീവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ശീലങ്കന്‍ തമിഴരും ചിത്രത്തിലഭിനയിക്കന്നുണ്ട്.
പതിനെട്ടാമാണ്ടില് തോട്ടം തൊഴിലിനായി ബ്രീട്ടീഷുകാര്‍ ഇന്ത്യന്‍ വംശജരായ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ 1964ലെ ശാസ്ത്രിസിരിമാവോ ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം ഇവര്‍ കൈമാറ്റപ്പെടുകയും അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്കൃത ഇടങ്ങളിലേക്കും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവര്‍ അവിടെ പൊരുതി അതിജീവിച്ചു എന്നാണ് കഥ. 'അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള് അവരെ പിന്തുടര്ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് 'ആണ്ടാള്‍' പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ്ഗാന്ധി വധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്നാണ് ചിത്രം പറയുന്ന തെന്ന് സംവിധായകന് ഷെരീഫ് ഈസ വ്യക്തമാക്കുന്നു.
ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്. തിരക്കഥ പ്രമോദ് കൂവേരി, ഛായാഗ്രഹണം പ്രിയന്, എക്സിക്യൂട്ടീവ് പ്രോഡ്യൂസര്‍ വിനു കാവനാട്ട്, നിശാന്ത് എ.വി. ലൈന്‍ പ്രോഡ്യൂസര്‍ സന്തോഷ് പ്രസാദ്, ഷാജി അസീസ്. സംഗീതം രഞ്ജിന് രാജ്, എഡിറ്റിംഗ് പ്രശോഭ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ എം. ഷൈജു, പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍ കെ.ജി.ബാബു. മേക്കപ്പ് രഞ്ജിത്ത് മണിലിപ്പറമ്പ്, കലാസംവിധാനം ഷെബി ഫിലിപ്പ്, സ്റ്റില്‍സ് ടോണി മാണിപ്ലാക്കല്‍, ഉക നികേഷ് രമേഷ്, ഡ്രോണ്‍ പ്രതീഷ് മയ്യില്‍.
ഡിസംബര്‍ ആദ്യവാരത്തോടുകൂടി ശ്രീലങ്ക, ഗവി, ധനുഷ്കോടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.