സി എന്‍ എ
കൊച്ചി:
കനല്‍ച്ചൂളയിലെ പ്രതികാര ദാഹവുമായി 'ഷോലൈ ദി സ്ക്രാപ്പ് ഷോപ്പ്' എന്ന ചിത്രത്തിലെ ഗാനം പ്രശസ്ത നടന്മാരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.
കനല് എരിയുന്ന മനസ്സുമായി ശത്രുവിനോട് പൊരുതുന്ന നായകനെ, വേറിട്ട ഒരു ആഖ്യാനരീതിയിലൂടെയാണ് നവാഗത സംവിധായകനായ സിജു ഖമര്‍ അവതരിപ്പിച്ചിരിക്കുന്നത്.
മിന്നല്‍ വേഗതയില്‍ ചടുലമായ സംഘട്ടനരംഗങ്ങള്‍ 'ഷോലൈ' എന്ന സിനിമയുടെ സുപ്രധാന ഘടകമാണ്. വശ്യത തുളുമ്പുന്ന പ്രണയാര്‍ദ്രമായ ഗാനരംഗങ്ങള്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്നു.
അയാന് ആദി, അനീസ് ഖാന്, കൃഷ്ണദാസ്, അജിത് സോമനാഥ്, ക്ലീറ്റസ്, ഷെരീഫ് നട്ടസ് എന്നി ആലപ്പുഴ സ്വദേശികളാണ് പ്രധാന വേഷം കൈകാര്യം ചെയ്തി രിക്കുന്നത്. കൂടാതെ അരിസ്റ്റോ സുരേഷ്, രാജേഷ് ഈശ്വര്‍, വികെ ബൈജു, സ്നേഹ വിജീഷ്, ദീപ്തി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
'ഷോലൈ' എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സിജു ഖമര്‍ ആണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു ഖമര്‍, അന്‍സാര്‍ ഹനീഫ്, സുജിത് നായര്‍ തുടങ്ങിയവരാണ്.
മന്ന മൂവിസിന്റെ ബാനറില്‍ സ്കറിയ ചാക്കോ (ബാബു മൂലെ പറമ്പില്‍), സിജു ഖമര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ് വി വിശ്വം, ജി കെ രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റിംഗ്- നിതിന്‍ നിബു (ഓസ്വോ ഫിലിം ഫാക്ടറി), ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, ഗാനരചന നിര്‍വഹിക്കുന്നത് ഹാരിസ് കാസിമും സിജു ഖമര്‍ ചേര്‍ന്നാണ്. ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഹരീഷ് പുലത്തറ. ശ്രുതിഷ് ചേര്‍ത്തല, ഹാരിസ് കാസിം എന്നിവരാണ്.
പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യാ സത്യന്, ഷെരീഫ് നട്ടസ് തുടങ്ങിയവരാണ്. പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജോസി ആലപ്പുഴയാണ്. സംഘട്ടനം- ഡ്രാഗണ്‍ ജി റോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- കാര്ത്തികേയന്, അമ്പിളി. അസോസിയേറ്റ് ഡയറക്ടേഴ്സ്- ശ്രീജിത്ത് നന്ദന്, സാജന് ജോര്‍ജ്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി കൊല്ലം. പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
Online PR - CNA.