CNA
കൊച്ചി:
ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ശുഭദിനം' എന്ന സിനിമ തീയറ്ററില്‍ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവര്‍ണാവസരം ചിത്രത്തിന്റെ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നു.
അതിനു നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂര്‍ത്തിയായി അണിയറ പ്രവര്‍ത്തകരുടെ പേര് തെളിയുമ്പോള്‍ സ്ക്രീനിനൊപ്പം ഒരു സെല്‍ഫി എടുക്കുക.
50,000, 25,000, 10,000, 5,000, 1,000, 10 എന്നിങ്ങനെയാണ് സമ്മാനഘടന.
സെല്‍ഫികള്‍ അയക്കേണ്ട വാട്ട്സാപ്പ് നമ്പര്‍ 7034293333
ഹരീഷ് കണാരന്, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണന്, മറീന മൈക്കിള്‍, മാല പാര്‍വ്വതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായര്‍, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവരും അഭിനയിക്കുന്നു.
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് നിര്‍മ്മാണം, എഡിറ്റിംഗ് & സംവിധാനം- ശിവറാം മണി, പി ആര് ഒ- അജയ് തുണ്ടത്തില്‍.