CNA
കൊച്ചി:
പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന 'സിഗ്നേച്ചര്‍' എന്ന ചിത്രത്തിന് 'യു' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
മനോജ് പാലോടന്‍ സംവിധാനം ചെയ്ത 'സിഗ്നേച്ചര്‍' എന്ന ചിത്രത്തില്‍ ടിനി ടോം, കാര്‍ത്തിക് രാമകൃഷ്ണന്, ആല്‍ഫി പഞ്ഞിക്കാരന്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ചെമ്പില്‍ അശോകന്, ഷാജു ശ്രീധര്‍, അഖില, നിഖില്‍, സുനില്‍ കൂടാതെ മുപ്പത് ഗോത്രവര്‍ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്. ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പന് തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്.
നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തില്‍ പാടി അഭിനയിക്കുന്നുണ്ട്.
സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന് പോള്‍ അക്കര, ജെസ്സി ജോര്‍ജ്ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ നിര്‍മിച്ച 'സിഗ്നേച്ചറി'ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദര്‍ ബാബു തട്ടില്‍ സി എം ഐ, ക്യാമറ- എസ് ലോവല്‍, എഡിറ്റിംഗ്-സിയാന് ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍-നോബിള്‍ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരന്, ക്രീയേറ്റീവ് ഡയറക്ടര്‍-നിസാര്‍ മുഹമ്മദ് , ആര്‍ട്ട് ഡയറക്ടര്‍-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, ഗാന രചന-സന്തോഷ് വര്‍മ്മ, തങ്കരാജ് മൂപ്പന്, സിജില്‍ കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ ഉണ്ണി, സൗണ്ട് ഡിസൈന്‍-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വല്‍ എഫക്ടസ്-റോബിന് അലക്സ്,കളറിസ്റ്- ബിലാല്‍ ബഷീര്‍, സൗണ്ട് മിക്സിങ്- അംജു പുളിക്കന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com