Editor- MM Kamath
ടൊറന്റോ:
കാനഡ മലയാളി സുഹൃത്തുക്കളുടെ 'സ്കള് കാന്‍ഡി' ശ്രദ്ധേയമാകുന്നു.
ഒക്ടോബര്‍ 26 നു Kumbalanga Nights ന്റെ യൂട്യൂബ് ചാനലിലൂടെ 'സ്കള് കാന്‍ഡി' എന്ന ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.
കാനഡയിലെ മലയാളികളായ കുറച്ചു സുഹൃത്തുക്കളുടെ ആദ്യത്തെ ഫിലിം മേക്കിങ് സംരംഭമാണ് 'സ്കള് കാന്‍ഡി'.
വളരെ ചുരുങ്ങിയ പരിമിതികളില്‍ നിന്ന് കൊണ്ട് പൂര്‍ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ഫിലിം ഒക്ടോബര്‍ 31 ന് നടക്കുന്ന ഹാലോവീന്‍ ഫെസ്റ്റിവെലിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് രസകരമായ ഒരു ചെറിയ കഥ പറയുന്നു.
കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, പോസ്റ്റര്‍ ഡിസൈന്‍, സംവിധാനം- എല്‍ദോ ജോര്‍ജ്, അഭിനേതാക്കള്‍- ആഷ്ലിന് ജോസ്, അഖില്‍ ബേബി, ജസ്റ്റിന് ജോസ്, ലിനോ ജോസഫ്, രാഹുല്‍ ബിനു, റോഷിന് ഷാബു.
Online PR - CinemaNewsAgency.Com