CNA
കൊച്ചി:
സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു.
കൊച്ചി ബോള്‍ഗാട്ടിപാലസില്‍ നടന്ന വിവാഹവിരുന്നില്‍ മന്ത്രി പി രാജീവ്, നടന് മമ്മുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഐ എം ജില്ലാകമ്മിറ്റിയംഗം വടുത്ല പള്ളത്ത് പി എന്‍ സീനുലാലിന്റെയും സുമയുടെയും മകനാണ് സോഹന്‍.
തോപ്പുംപ്പടി പുളിക്കപ്പറമ്പില്‍ ഫ്രാന്‍സിസ് സേവ്യറിന്റെയും വിക്ടോറിയ ഫ്രാന്‍സിസിന്റെയും മകളാണ് സ്റ്റെഫി.
സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തിയ 'കാബൂളിവാല'യിലൂടെ ബാലതാരമായാണ് സോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്റ് ആയി സംവിധാന രംഗത്തെത്തി.
2011ല്‍ മമ്മൂട്ടി നായകനായ ഡബിള്‍സ് എന്ന ചിത്രമാണ് സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം. തുടര്‍ന്ന് 'വന്യം', 'അണ്‍ലോക്ക്' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സോഹന്‍ സീനുലാലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.
'പുതിയ നിയമം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'തോപ്പില്‍ ജോപ്പന്', 'ഗ്രേറ്റ് ഫാദര്‍', 'കെയറോഫ് സൈറ ബാനു', 'പരോള്‍', 'ഡ്രൈവിംഗ് ലൈസന്‍സ്', 'ഉണ്ട', 'അബ്രഹാമിന്റെ സന്തതികള്‍', 'പഞ്ചവര്‍ണ്ണ തത്ത', 'ദ് പ്രീസ്റ്റ്', 'ബ്രോ ഡാഡി' തുടങ്ങി നാല്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 'നൈറ്റ് ഡ്രൈവ്' ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.