ന്യൂസ് ഡെസ്ക്-
ചെന്നൈ:
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ 'സൂരറൈ പൊട്രു' ട്രെയിലര്‍ റിലീസായി. അപര്‍ണ ബാലമുരളിയാണ് നായിക. മോഹന്‍ ബാബു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്.
എഴുത്തുകാരനും എയര്‍ ഡെക്കാണ് സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായിരുന്ന ജിആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് 'സൂരറൈ പൊട്രി'.
സൂര്യയുടെ തിരിച്ച് വരവ് കുറിക്കുന്ന ചിത്രമാവും 'സൂരറൈ പൊട്രു' എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിറങ്ങിയ ട്രെയിലര്‍ ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരകോടിയില്പരം ആളുകളാണ് അത് കണ്ടത്. പല ഭാവങ്ങളിലും വ്യത്യസ്ത ഗെറ്റപ്പുകളിലുമെത്തുന്ന സൂര്യയെ ട്രെയിലറില്‍ കാണാം.
'ഇരുതി സുട്രു' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂരറൈയ് പോട്ര്'. ചിത്രത്തിന്റെ റിലീസ് ചിലവിന് വേണ്ടി മാറ്റിവച്ചിരുന്ന അഞ്ച് കോടി രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാന്‍ പാകത്തിന് ഈ തുക ലഭ്യമാക്കുമെന്നും സൂര്യ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സൂര്യയുടെതന്നെ ഉടമസ്ഥതയിലുള്ള ടുഡി എന്റര്ടെയ്ന്മെന്റ്സും സിഖീയ എന്റര്ടെയ്ന്മെന്റ്സും സംയുക്തമായാണ് 'സൂരറൈയ് പോട്ര്' നിര്‍മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് നവംബര്‍ 12 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ഡബ് ചെയ്ത ഈ സിനിമ കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.