CNA
കൊച്ചി:
നിരവധി കൗതുകങ്ങളോടെ എത്തുന്ന പുതിയ ചിത്രമാണ് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്' ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു.
ഒക്ടോബര്‍ ഇരുപത് വ്യാഴാഴ്ച്ച കൊച്ചിയിലെ ബ്രഹ്മപുരം ഗവ. യു.പി.സ്ക്കൂളില്‍ നടന്നും നിര്‍മ്മാതാവുമായ വിജയ് ബാബു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച തോടെയായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.
നിര്‍മ്മാതാവ് നിശാന്ത് പിള്ള ഫസ്റ്റ് ക്ലാപ്പും നല്കി.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീക്കുട്ടന്, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ശ്രീരംഗ് ഷൈന്‍, അഭിനവ് എന്നിവരാണ് യഥാക്രമം ശ്രീക്കുട്ടന്, അമ്പാടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഠനത്തില്‍ പിന്നാക്കമുള്ള ശ്രീക്കുട്ടനും, സമര്‍ത്ഥനായ അമ്പാടിയും തമ്മിലുള്ള സംഘര്‍ഷമാണ് രസകരവും ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്.
അജു വര്‍ഗീസ്, ജോണി ആന്റണി, സൈജുക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്, കണ്ണന് നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന് നായര്‍, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്. ഇവര്‍ക്കു പുറമേ നിരവധി കുട്ടികളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
രചന- മുരളി കൃഷ്ണന്, ആനന്ദ് മന്മഥന്, കൈലാഷ് എസ്. ഭവന്, വിനേഷ് വിശ്വനാഥ്.
വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന് എന്നിവരുടെ വരികള്‍ക്ക് പി എസ് ജയ ഹരി സംഗീതം പകര്‍ന്നിരിക്കുന്നു.
അനുപ് വി ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ്. ഭവന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അനീഷ് ഗോപാല്‍, മേക്കപ്പ്- രതീഷ് പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍- ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ദര്‍ശ് പിഷാരടി,
അസ്സോസ്സിയേറ്റ് ഡയറക്ട്രര്സ്- ദേവിക, ചേതന്‍, ഫിനാന്‍സ് കണ്ട്രോളര്- നിസ്സാര്‍ വാഴക്കുളം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- കിഷോര്‍ പ്യാക്കാട്ടിരി,
പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കടവൂര്‍.
- വാഴൂര്‍ ജോസ്.
ഫോട്ടോ - ആഷിക്ക് ബാബു.
Online PR - CinemaNewsAgency.Com