സി എന്‍ എ-
ചെന്നൈ:
കാര്‍ത്തിയുടെ 'സുല്‍ത്താന്‍' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഭാഗ്യരാജ് കണ്ണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷനും ഡാന്‍സും റൊമാന്സും ചേര്‍ത്തൊരുക്കിയ ചിത്രമാണ് 'സുല്‍ത്താന്‍' എന്നാണ് ട്രെയിലറിലൂടെ ലഭിക്കുന്ന സൂചന.
തെലുങ്ക് ചലച്ചിത്രങ്ങളിലൂടെ സുപരിചിതയായ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രശ്മികയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സുല്‍ത്താന്‍'.
ചിത്രത്തില്‍ ലാല്‍, ഹരീഷ് പേരടി, നെപ്പോളിയന്, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- സത്യന് സൂര്യന്, എഡിറ്റര്‍- റൂബെന്‍, സംഗീതം- വിവേക് & മെര്വിന്, ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര് പ്രകാശ് ബാബുവും എസ്.ആര് പ്രഭുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രിലില്‍ രണ്ടിന് തിയേറ്ററുകളിലെത്തും.
Online PR - CNA.