സി എന്‍ എ-
കൊച്ചി:
നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന 'സുമേഷ് & രമേഷ്' എന്ന ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. ചിത്രം പ്രൈം റീല്‍സില്‍ OTTയിലാണ് റിലീസ് ചെയ്യുക.
ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഛായാഗ്രഹണം- ആല്‍ബി, എഡിറ്റിംഗ്- അയൂബ് ഖാന്, സംഗീത സംവിധാനം- യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.
വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്ടൈന്മെന്റ്സുമായി ചേര്‍ന്ന് ഫരീദ്ഖാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ്.