സി എന്‍ എ-
കൊച്ചി:
ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ 'സണ്ണി'യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. 'സണ്ണി'യില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്.
രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത്. ശങ്കര്‍ ശര്‍മയാണ് 'സണ്ണി' യുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- മധു നീലകണ്ഠന്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്.
കൊച്ചി പ്രധാന ലൊക്കേഷനായ സണ്ണിയുടെ ചിത്രീകരണം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പുരോഗമിക്കുകയാണ്. കൊച്ചിയും ദുബൈയിയും ആണ് 'സണ്ണി' യുടെ പ്രധാന ലൊക്കേഷനുകള്‍.