CNA
കൊച്ചി:
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്ന് നിര്‍മ്മിച്ച്, ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന ചിതം ജനുവരി ഏഴിന് തിയറ്ററുകളിലെത്തും.
കലാലയജീവിതവും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുനത്.
അര്ജുന് അശോകനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വിനീത് വിശ്വം, നസ്ലന്, ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്.
ജസ്റ്റിന് വര്‍ഗ്ഗീസാണ് 'സൂപ്പര്‍ ശരണ്യ'യിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം- സജിത് പുരുഷന്, എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, ഗാനരചന- സുഹൈല്‍ കോയ, ആര്‍ട്ട്- നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍- കെ സി സിദ്ധാര്ത്ഥന്, ശങ്കരന് എ എസ്, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതന്‍, മേക്കപ്പ്- സിനൂപ് രാജ്, ഡിസൈന്‍സ്- പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഈ കുര്യന്, പ്രൊഡക്ഷന്‍ എക്സിക്യൂറ്റീവ്സ്- നോബിള്‍ ജേക്കബ്, രാജേഷ് മേനോന്, പ്രൊഡക്ഷന്‍ മാനേജര്‍- എബി കുര്യന്, സ്റ്റില്‍സ്- അജി മസ്കറ്റ്.
Online PR - CinemaNewsAgency.Com