സി എന്‍ എ-
കൊച്ചി:
ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ 'സ്വനം' ജൂലായ് പന്ത്രണ്ട് ഉച്ചയ്ക്ക് രണ്ടര മണിക്ക് നീസ്ട്രീം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നു.
ദീപേഷ് ടി സംവിധാനം ചെയ്യുന്ന 'സ്വനം' എന്ന ചിത്രത്തില്‍ മാസ്റ്റര്‍ അഭിനന്ദ് അക്കോടന്‍, നിരഞ്ജന്, രമ്യ രാഘവന്,കവിത ശ്രീ, സന്തോഷ് കീഴാറ്റൂര്‍, രാജേന്ദ്രന് തായട്ട്, വിജയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തുല്‍സി ഫിലിംസിന്റെ ബാനറില്‍ രമ്യ രാഘവന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി എഴുതുന്നു. വിവേക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിനേഷ് എരമം എഴുതിയ വരികള്‍ക്ക് ഹരി വേണുഗോപാല്‍ ഈണം പകര്‍ന്ന ഗാനം കലേഷ് കരുണാകരന് ആലപിക്കുന്നു. എഡിറ്റര്‍-വിജി ഏബ്രാഹം, കൊ പ്രൊഡ്യൂസര്‍- വിജയ്, ദ്രൗപത് വിജയ്, കല- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- കുക്കു ജീവന്, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് അരവിന്ദന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.