Editor - MM Kamath
കൊച്ചി:
സംഭവബഹുലമായ ജീവിത യാഥാര്‍ത്ഥ്യം പകര്‍ത്തിയ ചിത്രം ആക്ഷന്‍ ഒ ടി ടി യില്‍ ഓഗസ്റ്റ് 30 ന് റിലീസ് ആയി.
സ്വപ്നങ്ങള്‍ പലപ്പോഴും ജീവിതത്തിന് പ്രതീക്ഷയുടെ ജാലകമാണ് നല്‍കുന്നത്. സ്വപ്നങ്ങള്‍ക്ക് അപ്പുറം ആയ കാഴ്ചകളാണ് കുര്യന് എന്ന യുവാവിന്റെ ജീവിതത്തില്‍ അനുഭവങ്ങളുടെ ചുരുള്‍ അഴിയുന്നത്.
പൊതുരംഗത്ത് നടന്ന, സംഭവിക്കാന്‍ പാടില്ലാത്ത ഒരു അനുഭവ കഥയാണ് 'സ്വപ്നങ്ങള്‍ക്കപ്പുറം' എന്ന സിനിമയിലൂടെ വിഷയമാകുന്നത്.
പി & ജി സിനിമാസിന്റെ ബാനറില്‍ പ്രേം ആര് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വപ്നങ്ങള്‍ക്കപ്പുറം'. ചിത്രം നിര്‍മ്മിക്കുന്നത് എന്‍. കെ ഭാസ്ക്കരന്‍ പയ്യന്നൂര്‍ ആണ്.
കഥ, തിരക്കഥ,സംഭാഷണം, ഗാനരചന എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍ കെ ഭാസ്കരന് ആണ്.
സംഗീതം- പ്രേംകുമാര്‍ മുംബൈ, ചായാഗ്രഹണം- ഷാജി ജേക്കബ്, എഡിറ്റിംഗ്- അനന്തു, കലാസംവിധാനം- ബാലന് കൈതപ്രം, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിയാസ് മുഹമ്മദ്, വസ്ത്രാലങ്കാരം- ബാലന് മട്ടന്നൂര്‍, മേക്കപ്പ്- പുനലൂര്‍ രവി, കൊറിയോഗ്രാഫര്‍- ഇീതിയാസ് അബൂബക്കര്‍, സ്റ്റില്‍സ്- സുധി കെ സഞ്ജു, ഡിസൈന്‍സ്- സജീഷ് എം ഡിസൈന്‍സ്.
ദിവ്യദര്ശന്, ഇബ്രാഹിംകുട്ടി, സന്തോഷ് കീഴാറ്റൂര്‍, പ്രിയ, സീമ ജി നായര്‍, തങ്കച്ചന് (ഫ്ലവര്‍സ് ടി വി ഫെയിം ), സന്തോഷ് കോമഡി സ്റ്റാര്‍, റോബിന് മച്ചാന്, ശിവദാസന്‍ മട്ടന്നൂര്‍, പ്രേംരാജ്, പ്രേംകുമാര്‍ മുംബൈ, എന്‍. കെ ഭാസ്കരന്, സുമേഷ് തമ്പി, ഉഷ പയ്യന്നൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
മിശ്രവിവാഹത്തിന്റെ പ്രാധാന്യവും പ്രണയ ജീവിതത്തിലെ പരസ്പരമുള്ള ഗാഢമായ സ്നേഹബന്ധത്തിന്റെ കഥയും വ്യക്തമാക്കുകയാണ് സ്വപ്നങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ. നിഗൂഢമായ രഹസ്യത്തിന്റെ അന്വേഷണ വഴികളില്‍, ഒരു സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ കുര്യന്റെയും റംലയുടെയും സംഭവബഹുലമായ കഥയാണ് സിനിമ പറയുന്നത്. പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
Online PR - CinemaNewsAgency.Com