CNA
കൊച്ചി:
അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം
ചെയ്യുന്ന 'സ്വര്‍ഗം' എന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാര്‍, സി.എം.ഐ. ദേവാലയത്തില്‍ വെച്ച് ആരംഭിച്ചു.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിനീത് തട്ടില്‍,അഭിരാം രാധാകൃഷ്ണന്, സജിന്‍ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസ്സി കെ. ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ശരവണന് നിര്‍വ്വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര, ജിന്റോ ജോണ്‍, ലിസി ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു.
ലിസ്സി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി,റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്- ഡോണ്‍ മാക്സ്, കലാ സംവിധാനം- അപ്പുണ്ണി സാജന്, മേക്കപ്പ്- പാണ്ഡ്യന്, കോസ്റ്റ്യും ഡിസൈന്‍- റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടര്‍- റെജിലേഷ്, ആന്റോസ് മാണി, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്- ഷിജോ ഡോമിനിക്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- തോബിയാസ്, സ്റ്റില്‍സ്- ജിജേഷ് വാടി, പോസ്റ്റര്‍ ഡിസൈന്‍- അനന്തു.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ക്ലീന്‍ എന്റര്ടെയ്നര് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി 'സ്വര്‍ഗ'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com