Editor - MM Kamath
കൊച്ചി:
'ടി ജംഗ്ഷന്'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനിജ ജലന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ആണ് 'ടി ജംഗ്ഷന്'.
തന്വി റാം, സാധിക വേണുഗോപാല്‍, മുഹമ്മദ് മുസ്തഫ, ഗൗരി എം കൃഷ്ണന്, നവാസ് വള്ളിക്കുന്ന്, ജയശ്രീ ശിവാദസ്, ധീരജ് ഡെന്നി, വിഷ്ണു നായര്‍, കീര്‍ത്തന, അനു നായര്‍ എന്നീ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് 'ടി ജംഗ്ഷന്'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ബോട്ട്സിന്റെ ബാനറില്‍ സനീഷ് മോഹനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.
സ്ക്രിപ്റ്റ് & ക്രിയേറ്റീവ് ഡയറക്ടര്‍- ആകാശ് വി.എച്ച്., സംഗീതം- മിക്കു കാവില്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രേയ ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍- കിരണ്‍, എഡിറ്റര്‍- വിനീപ് കൃഷ്ണന്, കലാസംവിധാനം- ലതീഷ് ആത്മാനന്ദന്‍, മേക്കപ്പ്- സുധി സുരേന്ദ്രന്, കോസ്റ്റ്യം- ലാഷിയ, ലൈന്‍ പ്രൊഡ്യൂസര്‍- മഹേഷ് ഹരിലാല്‍, ഡിസൈന്‍- അയ്ഖ്യുറ.
Online PR - CinemaNewsAgency.Com