സി എന്‍ എ-
കൊച്ചി:
ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'Tസുനാമി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ ചലച്ചിത്ര താരം ടോവിനോ തോമസ്സ്, തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- യാഖ്സാന്‍ ഗ്രേ പെരേര, നേഹ നായര്‍, എഡിറ്റര്‍- രതീഷ് രാജ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനീഷ് പെരുമ്പിലാവ്, കല- പ്രതാപ് രവീന്ദ്രന്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്- ആര് ജി വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കിള്‍, സ്റ്റില്‍സ്- ഷിജിന് പി രാജ്, പരസ്യക്കല- ഹെസ്ടണ് ലിനോ. മാര്‍ച്ച് 11ന് 'Tസുനാമി' തിയ്യേറ്ററിലെത്തുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.