സി എന്‍ എ-
ചെന്നൈ:
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ബോളിവുഡ് താരം കങ്കണ റണാവത് ആണ് 'തലൈവി'യില്‍ ജയലളിതയായി വേഷമിടുന്നത്. കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ 'തലൈവി'യുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പുറത്തുവിട്ടത്.
എഎല്‍ വിജയ് ആണ് 'തലൈവി' സംവിധാനം ചെയ്യുന്നത്.
ജയലളിതയുടെ രൂപ സാദൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്അപ്പിനെയാണ്.
'ബാഹുബലി', 'മണികര്‍ണിക' എന്നീ മെഗാ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് 'തലൈവി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'തലൈവി' തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക.
പ്രമുഖ തെന്നിന്ത്യന്‍ താരം അരവിന്ദ് സ്വാമി എം ജി ആര് ആയി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ജിവി പ്രകാശ് കുമാര്‍, ഛായാഗ്രഹണം നീരവ് ഷാ, എഡിറ്റിംഗ് ആന്റണി, ആക്ഷന്‍ സില്‍വ.