സി എന്‍ എ-
കൊച്ചി:
അഭിലാഷ്, ടിറ്റോ വിത്സണ്, ശ്രീജിത്ത് രവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത 'തനഹ' സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായി.
സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, സന്തോഷ് കീഴാറ്റൂര്‍, എസ് പി ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, ഷാജു കൊടിയന്‍, രോഹിത് മേനോന്, ഹരീഷ് കണാരന്, നന്ദു, പാഷാണം ഷാജി, മുസ്തഫ, സുനില്‍ സുഖദ, സാജന് പള്ളുരുത്തി, നാരായണന് നായര്‍, സുധേഷ് വൊഡാഫോണ്‍, സഞ്ജീവ് മാധവ്, ശശി ആര് പൊതുവാള്, ശ്രുതി ബാല, ശരണൃ ആനന്ദ്, അഞ്ജലി നായര്‍, താരാ കല്യാണ്‍, മോളി കണ്ണമാലി, തൃശൂര്‍ എല്‍സി തുടങ്ങി അവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഐവാനിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംബിക നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ സുധാകര്‍ നിര്‍വ്വഹിക്കുന്നു. ശെല്‍വരാജ് കുളകണ്ടത്തില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് റിജോഷ് ആലുവ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ശശി ആര് പൊതുവാള്, കല- എം ബാവ, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹമ്മത്ത്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യക്കല- ജിസ്സണ്‍ പോള്‍, എഡിറ്റര്‍- ശ്യാം ശശിധരന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബി കെ മാള, അസോസിയേറ്റ് ഡയറക്ടര്‍- മോഹന്‍ തോമസ്, ഫിനാന്‍സ് കണ്ട്രോളര്- സുരേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ഷാജി തിരുവാങ്കുളം, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.