സി എന്‍ എ
കൊച്ചി:
'വൂള്‍ഫ്' എന്ന ചിത്രത്തിനു ശേഷം ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'തര്‍ക്കം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് സിദ്ദിഖ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കൃഷ്ണ പ്രസാദ് സോമനാഥന് എഴുതുന്നു.
മികച്ച നടനുള്ള മീഡിയ ഹബ് ഭരത് മുരളി സ്മാരക പുരസ്കാരം വൂള്‍ഫിലെ അഭിനയത്തിന് ഇര്‍ഷാദ് അലിക്ക് ലഭിച്ചിരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന 'തര്‍ക്കത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.