സി എന്‍ എ-
മുംബൈ:
അഭിഷേക് ബച്ചന് നായകനാകുന്ന 'ദി ബിഗ് ബുള്‍' ഏപ്രില്‍ 8ന് ഒടിടിയില്‍ റിലീസ് ചെയ്യും.
1980-1990 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കര്‍ ഹര്‍ഷദ് മേത്തയുടെ ജീവിതവും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രമേയമാകുന്നതാണ് ചിത്രമാണ് 'ദി ബിഗ് ബുള്‍'. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്.
കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. 2020 ഒക്ടോബറില്‍ പുറത്തിറങ്ങുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ അറിയിച്ചത്.
കൂകി ഗുലാതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണ്, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നാണ് 'ദി ബിഗ് ബുള്ളിന്റെ നിര്‍മ്മാണം. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹ ഷാ, രാം കപൂര്‍, സുപ്രിയ പഥക്, സൗരവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 19ന് പുറത്തുവിട്ടിരുന്നു.
Online PR - CNA.