Editor- MM Kamath
കൊച്ചി:
മാജിക്കല്‍ ട്രിയങ്കിലിന്റെ ബാനറില്‍, ജോമോന് ജോര്‍ജ്ജ്, സാബു മാണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് സീക്രട്ട്' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈലെര്‍ റിലീസായി.
കേരളത്തിലും അയര്‍ലണ്ടിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സന്തോഷ് കിഴാറ്റൂര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സാമൂഹിക പ്രസക്തമായ യാഥാര്‍ഥ്യങ്ങള്‍ വിശകലനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ മൂവിയില്‍, വ്യത്യസ്തമായ പ്രമേയം വ്യത്യസ്ത കളോടെ അവതരിപ്പിക്കുന്നു.
ഈ സിനിമ ഒരുപാട് ചിന്തിപ്പിക്കുകയും ലോകം തിന്മയുടെതല്ല മറിച്ച് നന്മയുടെ ആണെന്നും, ഈ ഭൂമിയില്‍ നന്മയുടെ സുഗന്ധം പടര്‍ത്തുന്നത്, നമ്മുടെ നല്ല ചിന്തകളും, പ്രവര്‍ത്തനങ്ങളും ആണ് എന്ന് സമൂഹത്തോട് പറയുന്ന ഒരു നന്മയുടെ സന്ദേശമാണ് ഈ സിനിമ.
'ഒരു സിനിമ എന്താകണം എന്നും കല ഒരു സംസ്കാരമാണെന്നും ഈ സിനിമ നമ്മളെ ഓര്‍മ്മപ്പെടുത്തും.' സംവിധായകരായ ജോമോന് ജോര്‍ജ്ജ്, സാബു മാണി എന്നിവര്‍ പറഞ്ഞു.
മേക്കിങ്ങില്‍ എറെ പുതുമകള്‍ നിറഞ്ഞ ഈ സിനിമ കച്ചവടസിനിമ മേഖലകളില്‍ എറെ ചര്‍ച്ച ആയിട്ടുണ്ട്.
മാറ്റമുണ്ടാകേണ്ട കാലത്തിന്റെ നിയമങ്ങള്‍ക്ക് മുന്നില്‍ ചുഷണം നേരിടുന്ന ജനങ്ങള്‍ക്ക് ഒരു നേരിന്റെ മറുപടി ആയിരിക്കും ഈ സിനിമ.
ക്യാമറ- മഹേഷ്, സംഗിതം- ജിജി തോംസണ്‍, ജയകാര്‍ത്തി, അസോ ഡയറക്ടര്‍- അജിത്, എഡിറ്റിംഗ്- മണി, മേക്കപ്പ്- പിയുഷ് പുരുഷു, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com