CNA
കൊച്ചി:
മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ് 'The Expiry Date of Love'.
ഇന്റര്‍നാഷണല്‍ സോഷ്യല്‍ അവെയര്‍നെസ് വിഷയം പറയുന്ന ഈ ചിത്രം, മുന്‍ മന്ത്രിയും, ചലച്ചിത്ര നടനും, എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ് തിരുവോണദിനത്തില്‍ റിലീസ് ചെയ്തത്.
മുന്‍ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെര്‍ റിലീസ് ചെയ്തു.
ലോകരാഷ്ട്രങ്ങളില്‍ അമ്പത്തിയെട്ടോളം രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.
സംവിധായകനും ഗായകനുമായ ഡോ. ഷമീര്‍ ഒറ്റത്തൈക്കല്‍ പ്രധാന കഥാപാത്രമായി വേഷമിടുന്ന ഈ സിനിമയില്‍ കൈരളി ചാനലില്‍ 'ഹോംലി ഫാമിലി' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയും ഗായികയും ബിഗ് ബോസ് ഫെയിമുമായ മനിഷയുടെയും ഗായകന് ഷീന്‍ ജോര്‍ജിന്റെയും മകള്‍ നീരദ ഷീന്‍ നായിക കഥാപാത്രമായി എത്തുന്നു.
കൂടാതെ കാജല്‍,സിമിമോള്‍ സേവ്യര്‍, ഡേവിഡ് ഫ്രാന്‍സിസ് എന്നീ ആര്‍ട്ടിസ്റ്റുകളും,കുഞ്ഞു താരങ്ങളായ അയന് സാജിദ്, റിദ മിന്ന അല്‍ സാദിഖ് എന്നീ മിടുക്കി കുട്ടികളും ഈ സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകള്‍ രചിച്ചിട്ടുള്ള നേഹ ഖയാല്‍ ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാര്‍ & രാഗ് ബഹാര്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
സംവിധായകന് ജോഷിയുടെ കൂടെ സഹസംവിധായിക ആയിട്ടായിരുന്നു നേഹ ഖയാലിന്റെ സിനിമയിലേക്കുള്ള തുടക്കം.
ശേഷം ദുബായ് വിഷ്യല്‍ മീഡിയ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.
പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രചോദനം
ഒരു കാലഘട്ടത്തില്‍ മനുഷ്യത്വപരമായ നന്മയാല് തീര്‍ക്കപ്പെട്ട നിയമങ്ങളും സിദ്ധാന്തങ്ങളും ആധുനിക കാലത്ത് പിന്തുടരപ്പെടുമ്പോള്‍ അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതും സ്ത്രീകള്‍ അതിനെ നോക്കിക്കാണുന്ന മനോഭാവത്തെയും കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
അനവധി മതങ്ങളും വിശ്യാസങ്ങളും നില നില്ക്കുന്ന ലോകത്ത് എന്തിന്റെ പേരില്‍ ആണെങ്കിലും എക്സ്പെയറി ആവാതെ കാത്ത് സൂക്ഷിക്കേണ്ട ഒന്നാവട്ടെ സ്നേഹം എന്ന് ചിത്രം വിളിച്ചു പറയുന്നതിനോടെപ്പം..
നമ്മെ വേണ്ടാത്തവരെ ഓര്‍ത്ത് കരഞ്ഞു തീര്‍ക്കേണ്ട ഒന്നല്ല ജീവിതം എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യനാല്‍ നിര്‍മ്മിതമായ നിയമങ്ങള്‍ കാലഘട്ടം അനുസരിച്ചു മാറേണ്ട അനിവാര്യതയും അതില്‍ ഓരോ വ്യക്തികള്‍ക്കുള്ള പങ്കാളിത്യവുമാണ് ഈ ചിത്രം ചുണ്ടി കാണിക്കുന്നത്.
വിനയ് ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഫൈന്‍ ആര്‍ട്ട് കൊറിയോഗ്രാഫി ഡോക്ടര്‍ ഷമീര്‍ ഒറ്റത്തൈക്കല്‍, നേഹ ഖയാല്‍ എന്നിവര്‍ നിര്‍വഹിക്കുന്നു
നേഹ ഖയാല്‍ രചിച്ച 'Soul to Soul' എന്ന ഗാനത്തിന് സ്റ്റാന്‍ലി ഈണം പകരുന്നു.ആലപാനം- ജോയല്‍ ജി ബെന്‍സിയാര്‍.
പ്രൊഡക്ഷന്‍-റിംന റഷീദ്,എഡിറ്റിംഗ്, ഡബ്ബിങ്, ബാക്ക്ഗ്രൗണ്ട് സ്കോര്‍,ടൈറ്റില്‍സ്- ഡോ.ഷമീര്‍ ഒറ്റത്തൈക്കല്‍,
നിര്‍മ്മാണം-ഖായല്‍ ക്രിയേഷന്‍സ് ആന്റ് ഒഎസ്ടൂ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com