സി എന്‍ എ-
മുംബൈ:
'ദ ഫാമിലി മാന്‍' എന്ന സൂപ്പര്‍ ഹിറ്റ് ഹിന്ദി ത്രില്ലര്‍ വെബ്സീരീസിന്റെ രണ്ടാം സീസണ് ജൂണ്‍ നാലിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
കഴിഞ്ഞ ദിവസം ടീസര്‍ പുറത്തിറങ്ങി. മണിക്കൂറുകള്‍ക്കകം പത്ത് മില്ല്യണ്‍ പ്രേക്ഷകരാണ് ടീസര്‍ കണ്ടത്.
'ദ ഫാമിലി മാനില്‍ പ്രശസ്ത താരം മനോജ് ബാജ്പേയ്, പ്രിയാമണി, ശരിബ് ഹാഷ്മി എന്നിവര്‍ക്കൊപ്പം സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്നു. കൂടാതെ സീമാ ബിശ്വാസ്, ധര്‍ശന്‍ കുമാര്‍, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദര്‍ശിനി ചേതന്‍ തുടങ്ങിയവരും രണ്ടാം സീസണിലുണ്ട്.
നാഷനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ സാങ്കല്പിക ബ്രാഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.
2019 ലാണ് 'ഫാമിലി മാനിന്റെ ആദ്യ സീസണ് പുറത്തിറങ്ങിയത്.
രാജ് നിധിമോരുവും ഡി.കെ. കൃഷ്ണയും ചേര്‍ന്നാണ് ഫാമിലി മാന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
Online PR - CNA.