CNA
കൊച്ചി:
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാരായ ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷന്‍ ചിത്രവുമായി തിരിച്ചെത്തുന്നു.
നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന 'ദ ഗ്രേ മാന്‍' എന്ന ചിത്രത്തില്‍ റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന്ന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പം ധനുഷും വേഷമിടുന്നു.
ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ നേരിട്ട് ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്സ്.
2022 ജൂലൈ 20 ന് മുംബൈയില്‍ നടക്കുന്ന 'ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.
'പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെ'ന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ റൂസോ സഹോദരന്മാര് പ്രതികരിച്ചു.
'ആരാധകര്‍ തയാറെടുത്തോളൂ, ഉടന്‍ കാണാ'മെന്നും സന്ദേശത്തില്‍ പറയുന്നു.
'ആക്ഷന്‍, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങള്‍ നിറഞ്ഞ ദ ഗ്രേ മാന്‍ അസാധാരണായ അനുഭവമായിരുന്നു'വെന്ന് ധനുഷ് പറഞ്ഞു.
'അസാധാരണപ്രതിഭകള്‍ക്കൊപ്പം ചെറിയൊരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെ'ന്നും അദ്ദേഹം പറഞ്ഞു.
'Netflix is on a hunt for superfans who will be among the first to watch The Gray Man at the India premier in Mumbai soon. Fans can win tickets to the premiere by participating in a contest, from July 12, 2022 onwards. Log on to www.thegrayman.in to participate.'
'ദ ഗ്രേ മാന്‍' നെറ്റ് ഫ്ളിക്സില്‍ ജൂലൈ 22 ന് റിലീസ് ചെയ്യുന്നു. ഇന്ത്യന്‍ ആരാധകര്‍ തയാറെടുക്കുക.'
സംവിധായകര്‍- ആന്റണി റൂസോ, ജോ റൂസോ. രചന- ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി.
നിര്‍മ്മാതാക്കള്‍- ജോ റോഥ്, ജെഫ്രി കിര്‍ഷെന്‍ബോം, ആന്റണി റൂസോ, ജോ റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാല്‍ഡി.
എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- പാട്രിക് നെവാള്‍, ക്രിസ്റ്റഫര്‍ മാര്‍ക്കസ്, സ്റ്റീഫന്‍ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേല്‍.
പുസ്തക പരമ്പര അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രം മാര്‍ക്ക് ഗ്രീനിയുടെ 'ദ ഗ്രേ മാന്‍' റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന്ന ഡി അര്‍മാസ്, ജെസീക്ക ഹെ9വിക്ക്, വാഗ്നെര്‍ മൗറ, ധനുഷ്, ബില്ലി ബോബ് തോണ്ടണ്, ആല്ഫ്രെ വൂഡാര്ഡ്, റെഗെ ജീന്‍ പേജ്, ജൂലിയ ബട്ടേഴ്സ്, എമി ഇക്വാക്കര്, സ്കോട്ട് ഹേസ് എന്നിവരാണ് അഭിനേതാക്കള്‍.
സിഐഎ പ്രവര്‍ത്തകനായ കോര്‍ട്ട് ജെന്ട്രിയാണ് (റയാന് ഗോസ്ലിംഗ്) സിയേറ സിക്സ് എന്ന 'ദ ഗ്രേ മാന്‍'. ഒരു ഫെഡറല്‍ ജിയിലില്‍ നിന്ന് ഡൊണാള്‍ഡ് ഫിറ്റ്സ് റോയ് (ബില്ലി ബോബ് തോണ്ടണ്) നിയമിച്ച ജെന്‍ട്രി ഒരിക്കല്‍ അസാമാന്യ വൈദഗ്ധ്യമുള്ള ഏജന്‍സിയുടെ അംഗീകാരമുള്ള മരണവ്യാപാരിയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അത് മാറി. സിക്സിനെ തന്നെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ലോകം മുഴുവന്‍ അവനെ തിരയുകയാണ് ലോയ്ഡ് ഹാന്സെന് (ക്രിസ് ഇവാന്‍സ്) എന്ന സിഐഎയിലെ മുന്‍ സഹപ്രവര്ത്തകന്. ജെന്ട്രിയെ കിട്ടാതെ അടങ്ങില്ലെന്ന വാശിയിലാണയാള്‍. ഏജന്റ് ഡാനി മിറാന്‍ഡയാണ് (അന്ന ഡി അര്‍മാസ്) അയാള്‍ക്ക് പിന്നിലുള്ളത്. അയാള്‍ക്കത് ആവശ്യമാണ്.
റയാന് ഗോസ്ലിംഗ് ആണ് ദ ഗ്രേ മാന്‍. അവന്റെ എതിരാളിയായി എത്തുന്നത് ക്രിസ് ഇവാന്‍സും.
പി ആര് ഒ- എ. എസ്. ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com