സി എന്‍ എ-
കൊച്ചി:
ദാമ്പത്യ ജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യ ബോധവും ലളിതമായ രീതിയില്‍ ആവിഷ്കരിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയുടെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കി.
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കുന്ന ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന സിനിമക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ് നിര്‍വഹിക്കുന്നു.
എഡിറ്റിംഗ്- ഫ്രാന്‍സിസ് ലൂയിസ്. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന് എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പ് സംഗീതം നല്കുന്നു. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.