CNA
കൊച്ചി:
ഗോവിന്ദ് പത്മസൂര്യ, അര്ജ്ജുന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വാസു സംവിധാനം ചെയ്യുന്ന 'ദി മെന്റര്‍' എന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ്, ഒക്ടോബര്‍ 24-ന് വൈകിട്ട് 6.45-ന് ഉത്തര്‍ പ്രദേശ് രാമജന്മഭൂമി, രാം കഥ പാര്‍ക്കില്‍ വെച്ച് നിര്‍വ്വഹിക്കുന്നു.
ഇന്ത്യന്‍ ഇതിഹാസങ്ങളെയും കബടിയേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സൂരജ് ആനന്ദ് നിര്‍വ്വഹിക്കുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതുമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
എഡിറ്റര്‍- സ്റ്റീവന്‍ ബെര്‍ണാഡ്, സംഗീതം- ഗോപീ സുന്ദര്‍.
കേരളം, മഹാരാഷ്ട്ര, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ സിനിമയായ 'ദി മെന്റര്‍' ഒറിജിനല്‍ ഹിന്ദി പതിപ്പ് കൂടാതെ മറാത്തി, ഗുജറാത്ത് പഞ്ചാബി എന്നീ ഭാഷകളിലും തെലുങ്ക് കന്നട തമിഴ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് അവതരിപ്പിക്കും.
സമീര്‍ വിവേക്, നിഖില്‍, മില്‍ട്ടണ്‍ തോമസ്, രൂപേഷ് മുരുകന്, സുനില്‍ നാട്ടക്കല്, ശശി പൊതുവാള്, ആയൂഷ് അരുണ്‍, സമീര്‍, കൃഷ്ണ കുമാര്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
Online PR - CinemaNewsAgency.Com