ന്യൂസ് ഡെസ്ക്-
കൊച്ചി :
നവംബര്‍ 1ന് ജയറാം 'THE SHOCK' റിലീസ് ചെയ്യും.
നടന് അബുസലീം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'THE SHOCK' എന്ന ഷോര്‍ട് ഫിലിം പത്മശ്രീ ജയറാം നവംബര്‍ 1ന്, വൈകുന്നേരം 5 മണിക്ക് തന്റെ Official Facebook പേജിലൂടെ റിലീസ് ചെയ്യും.
എംആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പികെ മുനീര്‍, എംപി റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഷോര്‍ട് ഫിലിമാണ് 'THE SHOCK'.
പ്രകൃതിദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു ദുരന്തമുഖത്ത് ജീവിക്കുന്ന സാധാരണക്കാരായ കുറെ മനുഷ്യരുടെ കരള്‍ പിടയുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ശക്തമായ ദൃശ്യാവിഷ്കാരമാണ് ശരത്ചന്ദ്രന് വയനാട് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'ദി ഷോക്ക്' എന്ന ഷോര്‍ട്ട് ഫിലിം.