Editor- MM Kamath
കൊച്ചി:
സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മള്‍ട്ടിപ്ലക്സുകള്‍ അടക്കം സിനിമ തീയേറ്റര്‍ ഈ മാസം 25 ന് തുറക്കും.
തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ധാരണയായത്. തിയെറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.
ഇതിനു മുന്നോടിയായി തീയേറ്റര്‍ ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
എല്ലാ സംഘടനയുടെയും അടിയന്തരയോഗം ഇരുപത്തിരണ്ടാം തീയതിക്ക് ശേഷം ചേരുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ വച്ചിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് തീയേറ്റര്‍ ഉടകള്‍. അടിയന്തര യോഗത്തില്‍ കൊടുക്കല്‍ വാങ്ങല്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തീയേറ്ററുടമകള്‍ പറഞ്ഞു.
സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കം തീയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തീയേറ്ററുകള്‍ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവര്‍ത്തകരും.
അതേസമയം, തീയേറ്റര്‍ തുറക്കുമ്പോള്‍ 50% ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുക. 2 ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം.