അഞ്ജു അഷറഫ്-
കൊച്ചി:
ജനുവരി അഞ്ചിന് സിനിമ തീയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടായിരുന്നു ഫിലിം ചേമ്പര്‍ സ്വീകരിച്ചത്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് എക്സിബിറ്റേഴ്സ് എന്നീ സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സമിതിയാണ് കേരള ഫിലിം ചേമ്പര്‍. ചലച്ചിത്ര വ്യവസായം നേരിടുന്ന പുതിയ സാഹചര്യത്തിലെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഒന്ന് പോലും അംഗീകരിക്കുകയോ അനുവദിക്കുക ചെയ്തില്ല. കഴിഞ്ഞ പത്തുമാസമായി കേരളത്തിലെ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. വിനോദനികുതി പോലുള്ള അധിക ബാധ്യതകളും വൈദ്യുതി ചാര്‍ജ്ജ് അടക്കമുള്ള മറ്റു സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിശദീകരിച്ചതാണ്. എന്നിട്ടും അനുകൂലമായ നടപടി ഉണ്ടാകാത്തതിനാലാണ് ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഫിലിം ചേമ്പറിന്റെ തീരുമാനം ഉണ്ടായതിനുശേഷം നടക്കുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയൊക്കിന്റെ അടിയന്തര ജനറല്‍ബോഡി യോഗം ഇന്ന് 11 മണിക്ക് എറണാകുളത്ത് ഗ്രാന്‍ഡ് ഹോട്ടലില്‍ ആരംഭിച്ചു. ചലച്ചിത്ര മേഖലയെ സംബന്ധിച്ച് ഇന്നത്തെ ജനറല്‍ബോഡിയോഗം എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമായിരിക്കും. ഫിയോക്കിന്റെ ചെയര്മാന് നടന് ദിലീപ്, പ്രസിഡണ്ട് ആന്റണി പെരുമ്പാവൂര്‍, ജനറല്‍ സെക്രട്ടറി എം സി ബോബി, ട്രഷറര്‍ സുരേഷ് ഷെണായി തുടങ്ങി സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്പങ്കെടുക്കുന്നുണ്ട്.