CNA
കൊച്ചി:
ഏറെ വിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തീപ്പൊരി ബെന്നി'.
'വെള്ളിമൂങ്ങ' എന്ന ചിത്രത്തില്‍ പ്രധാന സഹസംവിധായകനായിരുന്നു രാജേഷ് മോഹന്‍.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
'വട്ടക്കുട്ടായില്‍ ചേട്ടായി' എന്ന തീപ്പൊരി രാഷ്ടീയ നേതാവിന്റേയും ഒരുപാടു സ്വപ്നങ്ങളുമായി നടക്കുന്ന മകന് ബെന്നിയുടേയും ജീവിത സന്ദര്‍ഭങ്ങളെ ഒരു രസച്ചരടില്‍ കോര്‍ത്തിണക്കി ഒരുക്കുന്ന കുടുംബചിത്രമാണ് 'തീപ്പൊരി ബെന്നി'.
അര്ജ്ജുന് അശോകനാണ് 'തീപ്പൊരി ബെന്നി'യെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, 'വട്ടക്കുട്ടയില്‍ ചേട്ടായി'യേയും അവതരിപ്പിക്കുന്നു.
കലാഭവന്‍ ഷാജോണ്‍, ടിനി ടോം, ഷാജു ശ്രീധര്‍, ദീപക് പറമ്പോള്‍, അപര്‍ണദാസ്, കുഞ്ചന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
അജയ് ഫ്രാന്‍സിസ് ജോര്‍ജാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ്- സൂരജ് ഇ.എസ്., സംഗീതം- ശ്രീരാഗ് സജി, കലാസംവിധാനം- അജി കുറ്റിയാനി, നിര്‍മ്മാണ നിര്‍വ്വഹണം- അലക്സ് ഇ കുര്യന്.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റ ചിത്രീകരണമാരംഭിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com