CNA
കൊച്ചി:
മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന 'തീര്‍പ്പ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 25ന് പ്രദര്‍ശനത്തിനെത്തുന്നു.
ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ് അമ്പാട്ടാണു് സംവിധാനം ചെയ്യുന്നത്.
ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു 'കമ്മാരസംഭവം'. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം. അതിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.
നാലു സുഹൃത്തുക്കളൂടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അബ്ദുള്ള, പരമേശ്വരന്, കല്യാണ്‍, രാംകുമാര്‍ എന്നിവരാണീ സുഹൃത്തുക്കള്‍.
ഇവരെ യഥാക്രമം പ്രഥ്വിരാജ്, സൈജുക്കുറുപ്പ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ പ്രതിനിധീകരിക്കുന്നു.
ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളില്‍ വ്യാപരിക്കുന്നവരാണ് നാലുപേരും. ഇവര്‍ക്കൊരു പശ്ചാത്തല മുണ്ട്. ഇവര്‍ നാലു പേരും ബാല്യകാല സുഹൃത്തുക്കളായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ കണ്ടുമുട്ടുകയാണ്. ഈ കൂടിച്ചേരലുകള്‍ക്കിടയിലും ചില പ്രശ്നങ്ങള്‍ ഇവരെ വേട്ടയാടുന്നുണ്ട്. ബാല്യകാലത്ത് അവര്‍ക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്.
ഈ സാഹചര്യത്തില്‍ ആ സംഭവങ്ങള്‍ ഇവരെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പൂര്‍ണ്ണമായും ത്രില്ലര്‍ രൂപത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, മാമു കോയ, ലുക്മാന്, ഇഷാ തല്‍വര്‍, അലന്‍സിയര്‍, ശീ കാന്ത് മുരളി, ശ്രീലക്ഷ്മി, ഷാജു ശ്രീധര്‍, ഷമീം റയീന്‍, സൂസന് ബെര്‍ണറ്റ്, വി കെ പ്രകാശ്, അശ്വിന് കുമാര്‍, അവറാന് ഹന്നാറെജി കോശി എന്നിവരും പ്രധാന താരങ്ങളാണ്.
മുരളി ഗോപിയുടേതാണ് തിരക്കഥയും ഗാനങ്ങളും സംഗീതവും. പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍.
കെ.എസ്. സുനില്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീറാ സനീഷ്, സൗണ്ട് മിക്സിംഗ്- തപസ് നായിക്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കെ ജോര്‍ജ്ജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുകര, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, വിഎഫ്എക്സ് & ആനിമേഷന്‍- നിതിന്‍ റാം & ആക്സല്‍ മീഡിയ, ഡിഐ & കളറിസ്റ്റ്- പൊയറ്റിക് പ്രിസം & പിക്സല്‍സ്, ശ്രീക് വാര്യര്‍, സ്റ്റില്‍സ്- ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്, ഡിസൈന്‍ യെല്ലോടൂത്ത്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com