CNA
കൊച്ചി:
'തേറ്റ'യുടെ ഒഫീഷ്യല്‍ ട്രെയ്ലര് റിലീസായി
റെനീഷ് യൂസഫ് സംവിധാനം ചെയ്ത് പള്ളിക്കാട്ടില്‍ പ്രൊഡക്ഷന്‍സിന്റേയും ത്രീ എന്റര്‍ടെയ്ന്‍മെന്റ്സിന്റേയും ബാനറില്‍ ബിനോഷ് ഗോപിയും റെനീഷ് യൂസഫും ചേര്‍ന്നാണ് നിര്‍മ്മിച്ച ചിത്രമാണ് 'തേറ്റ'.
'തേറ്റ' 'ദി ബ്ലഡി ടാസ്ക് എന്നാണ് ടാഗ്ലൈന്.
'തേറ്റ'യുടെ ഒഫീഷ്യല്‍ ട്രെയ്ലര് സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായത്.
അമീര്‍ നിയാസ്, എം ബി പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം- ഫാസ് അലി, സംഗീതം- അരുണ്‍ രാജ്, എഡിറ്റര്‍- കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്, Vfx- തൗഫീക്ക് Tfk, ബാക്ഗ്രൗണ്ട സ്കോര്‍, സൗണ്ട് ഇഫക്റ്റ്- മിധുന് മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രേമന് പെരുമ്പാവൂര്‍, കോസ്റ്റ്യം- ഷാനു എ.എം. & റെംഷാദ്യൂസഫ്, മേക്കപ്പ്- സനീഫ് ഇടവ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിപ്രസാദ് വി.കെ., അല്‍താഫ് അക്ബര്‍.
അസോസിയേറ്റ് ഡയറക്ടര്‍- ജംഷീര്‍ മജീദ്, സൂരജ് പ്രഭ. സ്റ്റില്‍- കിച്ചു സാജു, ജാക്സണ്. ടൈറ്റില്‍- വി.ഡി. ഡിസൈന്‍സ്, ഡിസൈന്‍- ബെന്‍'സ് കഫെ, ട്രെയിലര്‍ കട്ട്സ്, സൗണ്ട് & മ്യൂസിക്- മിഥുന് മുരളി. വാര്‍ത്ത പ്രചരണം- എ.എസ്സ്. ദിനേശ്.
Online PR - CinemaNewsAgency.Com