CNA
തിരു:
മലയാള നാടക ചലച്ചിത്ര രംഗത്തെ മഹാനടന് പത്മശ്രീ തിലകന്റെ നാമധേയത്തില്‍ 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനകള്‍ക്കുള്ള 2021ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു.
40 വര്‍ഷത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് സാംസ്കാരിക വകുപ്പ് മന്ത്രി - ശ്രീ സജി ചെറിയാന്, വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് - എബ്രഹാം കലമണ്ണില്‍, കേശാലങ്കാരം ചമയം - വി. വി. പ്രകാശ് വിഗ്സ്, കവിതാസമാഹാര പുസ്തകം - പുളി മോടിഅശോക് കുമാര്‍, ഗാന സംവിധാന രംഗത്തെ സംഭാവന - ആലപ്പി ഋഷികേശ്, അഭിനയം - വക്കം സുധി, നാടക രചന - ബഷീര്‍ മണക്കാട്, അഭിനേത്രി - വിജി കൊല്ലം, ഗാനരചന - രാജേഷ് അമ്പാടി, എന്നിവര്‍ക്കാണ് അവാര്‍ഡ്.
ജനുവരി അവസാനവാരം കോട്ടയം പ്രസ് ക്ലബ്ബില്‍ ബഹു: സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന് ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും, ശ്രീ ഷോബി തിലകന് മുഖ്യപ്രഭാഷണം നടത്തും അവാര്‍ഡ് ജേതാക്കള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശംസാപത്രവും നല്കി ചടങ്ങില്‍ ആദരിക്കുമെന്ന് രാജു ഏബ്രഹാം (പ്രസിഡന്റ്), കൊടുമണ്‍ ഗോപാലകൃഷ്ണന് (ജനറല്‍ സെക്രട്ടറി), ബിനോയ് വേളൂര്‍ (ജോയിന്‍ സെക്രട്ടറി), സംസ്ഥാന ഭാരവാഹികള്‍ കോട്ടയം പ്രസ് മീറ്റില്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com