CNA
തിരു:
ഡിസംബര്‍ ഇരുപത്തിയൊന്ന് ബുധന്‍ തിരുവനന്തപുരത്ത് കോവളത്ത് 'തിമിംഗലവേട്ട'ക്ക് തുടക്കമായി.
രാകേഷ് ഗോപനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വി.എം.ആര്. ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങില്‍ നിര്‍മ്മാതാവ് സജിമോന്‍, കെ.ജി. പുരുഷോത്തമന്, ജയന് (രജപുത്രാ ഔട്ട് ഡോര്‍ യൂണിറ്റ്) റോണക്സ് സേവ്യര്‍, കണ്ണന് ആതിരപ്പള്ളി, അരുണ്‍ മനോഹര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് സജിമോന്‍ സ്വിച്ചോണ്‍ കര്‍മ്മവും അനൂപ് മേനോന് ഫസ്റ്റ് ക്ലാപ്പും നല്കി.
തുടര്‍ന്ന് അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി.
ജനാധിപത്യ ചേരിയില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ജയരാമന് എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോന് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങള്‍ തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
തികഞ്ഞ പൊളിറ്റിക്കല്‍ സ്റ്റയര്‍. കലാഭവന്‍ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്, രമേഷ് പിഷാരടി, മണിയന് പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രന് ചുള്ളിക്കാട്, ബന്‍സി മാത്യു, രാജ്കുമാര്, മനോജ് (കെ.പി.എ.സി) പി.പി. കുഞ്ഞിക്കണ്ണന് ഉണ്ണി ചിറ്റൂര്‍, മാഷ് ('ന്നാ താന്‍ കേസ് കൊട്' ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
ഹരി നാരായണന്റെ വരികള്‍ക്ക് നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- കണ്ണന് ആതിരപ്പള്ളി, മേക്കപ്പ്- റോണക്സ് സ്റ്റേര്‍,കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, ഫിനാന്‍സ് കണ്ട്രോളര്- സന്തോഷ് ബാലരാമപുരം, ലൊക്കേഷന്‍ മാനേജര്‍- സന്തോഷ് അരുവിപ്പുറം, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്. മുരുകന്, ഫോട്ടോ സിജോ ജോസഫ്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com