സി എന്‍ എ-
തലശ്ശേരി:
25th IFFK യില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി വേദികളില്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയ സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'.
കുടുംബ ബന്ധത്തിലെ സ്വേഛാതിപത്യത്തിനുള്ള ഒരടിയാണ് ഈ സിനിമ. ഒരു കുടുംബത്തില്‍ നടക്കുന്ന വിവാഹ നിശ്ചയവും, നിശ്ചയത്തിനെത്തിച്ചേരുന്ന ബന്ധുക്കളിലൂടെ കുടുംബത്തിലെ പല രഹസ്യങ്ങളും പരസ്യമാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഒട്ടേറെ പുതുമുഖങ്ങളാണ് സിനിമയിലെ അഭിനേതാക്കള്‍. കന്നട സിനിമ നിര്‍മ്മാതാക്കളായ പുഷകര്‍ മല്ലികാര്‍ജ്ജുനയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'കഥയൊന്തു സുരുവാഗിതെ' എന്ന ഹിറ്റ് കന്നട ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം'.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്, എഡിറ്റിങ്- ഹരിലാല്‍ കെ രാജീവ്, ശബ്ദമിശ്രണം- നിക്സണ്.
ചിത്രത്തില്‍ മനോജ് കെ.യു, അജിഷ പ്രഭാകരന്, ഉണ്ണിമായ നാലപ്പാടം, അനഘ നാരായണന്, അര്‍പ്പിത് എന്നിവന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.