സി എന്‍ എ-
കൊച്ചി:
ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, നീരജ് മാധവ്, ഡെയ്ന്‍ ഡേവിസ്, രാഹുല്‍ മാധവ്, ഷാലു റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്ന 'ത്രയം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ത്രീ ഡോട്ട് സ്റ്റുഡിയോയില്‍ വെച്ചു നടന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു.
അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം- അനില്‍ മുരളിധരന്, എഡിറ്റര്‍- രതീഷ് രാജ്, പ്രൊജക്റ്റ് ഡിസൈനര്‍- അതുല്‍ ചാലിച്ചന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരുര്‍, കല- സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം- സുനില്‍ ജോര്‍ജ്ജ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്, സ്റ്റില്‍സ്- നവീന്‍ മുരളി, പരസ്യക്കല- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബു രവീന്ദ്രന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.