Editor - MM Kamath
കൊച്ചി:
'ത്രീ റോസസ്' എന്ന ഡിജിറ്റല്‍ മൂവി യുടെ ചിത്രീകരണം എറണാകുളത്തും കുട്ടിക്കാനത്തുമയി പൂര്‍ത്തിയായി.
ആര് എഫ് ക്രിയേഷന്‍സ് ബാനറില്‍ ഫസല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡിജിറ്റല്‍ മൂവിയാണ് 'ത്രീ റോസസ്'.
ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ലാല്‍ മീഡിയയില്‍ ആരംഭിച്ചു.
ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രമാണ് 'ത്രീ റോസസ്'.
ഹണി റോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ മീരകൃഷ്ണന് ആണ്. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി തമ്പി കുട്ടി യു എസ് എ പോലീസ് ഓഫീസര്‍ വേഷത്തിലെത്തുന്നുണ്ട്.
ഋഷി, ജാഫര്‍ കുടുവ, സംഗീത് രഘുനാഥ്, മോന് ഷമീര്‍, റോയി തോമസ്, വിദ്യാധരന് ആലുവ, മനീഷ് കൊല്ലം, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്ട്രോളര്- രാധേശ്യാം, ഡി ഒ പി- ഫിറോസ് കാദര്‍, ആര്‍ട്ട്- പ്രദീപ്, കോസ്റ്റ്യൂം- സുകേഷ്, മേക്കപ്പ്- സുധീഷ്, എഡിറ്റര്‍- സാജന്, അസോസിയേറ്റ് ഡയറക്ടര്‍- ഹാരിസ് ആലപ്പുഴ.
Online PR - CinemaNewsAgency.Com