CNA
കൊച്ചി:
സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് 'തുരുത്ത്'. ചിത്രം മാര്‍ച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.
തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടര്‍ന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകന് അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടര്‍യാത്രയിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.
സുധീഷാണ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത്. ഉഷയെ കീര്‍ത്തി ശ്രീജിത്തും അപ്പുവിനെ മാസ്റ്റര്‍ അഭിമന്യുവും അവതരിപ്പിക്കുന്നു. കൂടാതെ എം ജി സുനില്‍കുമാര്‍, ഷാജഹാന് തറവാട്ടില്‍, KPAC പുഷ്പ, മധുസൂദനന്, ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്, സജി സുകുമാരന്‍, മനീഷ്കുമാര്‍, സജി, അപ്പു മുട്ടറ, അശോകന് ശക്തികുളങ്ങര, പ്രസന്ന എന്നിവരും അഭിനയിക്കുന്നു.
ബാനര്‍- യെസ് ബി ക്രീയേറ്റീവ്, ക്വയിലോണ്‍ ടാക്കീസ് പ്രൊഡക്ഷന്‍, നിര്‍മ്മാണം- സാജന് ബാലന്, സുരേഷ് ഗോപാല്‍.
കഥ രചന, സംവിധാനം- സുരേഷ് ഗോപാല്‍, എക്സി. പ്രൊഡ്യൂസേഴ്സ്- നാസര്‍ അബു, ഗാഥ സുനില്‍കുമാര്‍, സംഭാഷണം- അനില്‍ മുഖത്തല, ഛായാഗ്രഹണം- ലാല്‍ കണ്ണന്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, ഗാനരചന- ബിജു മുരളി, സംഗീതം- രാജീവ് ഓ എന്‍ വി, ആലാപനം- സുദീപ് കുമാര്‍, അപര്‍ണ്ണ രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിഷാദ് ഷെരീഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സജീബ്, കലമഹേഷ് ശ്രീധര്‍, ചമയം- ബിനോയ് കൊല്ലം, കോസ്റ്റ്യൂം- ഭക്തന് മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- വ്യാസന് സജീവ്, പശ്ചാത്തല സംഗീതം- ജോയ്, സൗണ്ട് എഫക്ടസ്- ബിജു ജോര്‍ജ്, സംവിധാന സഹായികള്‍- ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ്- രാജേഷ് മംഗലയ്ക്കല്‍, സ്റ്റില്‍സ്- ശരത് മുളങ്കടകം, വിതരണം- 72 ഫിലിം കമ്പനി റിലീസ്, ഡിസൈന്‍സ്- സവിന്‍ എസ് വിജയ് (ഐറ്റി സീ പിക്സല്‍), പി ആര് ഒ- അജയ് തുണ്ടത്തില്‍.
മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ്, ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡുകള്‍ അപര്‍ണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാല്‍ കണ്ണന് ജെ സി ഡാനിയല്‍ ഫൗണ്ടേഷന് അവാര്‍ഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റര്‍ അഭിമന്യുവിനും ക്രിട്ടിക്സ് അവാര്‍ഡു നേട്ടങ്ങളും തുരുത്തിന്റെ പേരില്‍ ലഭിക്കുകയുണ്ടായി.
Online PR - CinemaNewsAgency.Com