സി എന്‍ എ-
കൊച്ചി:
ഫിറ്റ്നസ്സിനോടു മാത്രമല്ല വാഹനങ്ങളോടും ഫോട്ടോഗ്രാഫിയോടും യാത്രകളോടും വളരെ താത്പര്യമുള്ള നടനാണ് ടൊവിനോ തോമസ്. ഭര്‍ത്താവിന്റെ മനസ് മനസിലാക്കി ഭാര്യ ലിഡിയ ക്രിസ്മസ് സമ്മാനമായി നല്കിയ നിക്കോണ്‍ ക്യാമറ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ടൊവിനോ.
ഇതിനെക്കാള്‍ മികച്ച മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് എന്റെ ഭാര്യക്ക് തരാനാകുക. മികച്ച ഒന്നിന് വേണ്ടി ഒരുപാട് ചിന്തിച്ചിട്ടുണ്ടാകണം.
എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും വളരെ അധികം നന്ദി ! എന്റെ കൗതുകങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി.
നമ്മള് യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്പ്പിക്കാനാണോ ഇത് എന്നെ ഏല്‍പ്പിച്ചത്. എനിക്കിത് ഇഷ്ടമായി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു,' എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.